o ഹെറിറ്റേജ് റൺ സീസൺ 5 ഞായറാഴ്ച നടക്കും
Latest News


 

ഹെറിറ്റേജ് റൺ സീസൺ 5 ഞായറാഴ്ച നടക്കും

 ഹെറിറ്റേജ് റൺ സീസൺ 5 ഞായറാഴ്ച നടക്കും



തലശ്ശേരി: നഗരത്തിലെ പൈതൃക ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന ഹെറിറ്റേജ് റൺ സീസൺ 5 ഞായറാഴ്ച നടക്കും. തലശ്ശേരി മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നിന്ന് രാവിലെ ആറിന് റൺ ആരംഭിക്കും. മന്ത്രി എം.ബി. രാജേഷ് ഫ്ളാഗ് ഓഫ് ചെയ്യും. 


ഹെറിറ്റേജ് റണ്ണിൻ്റെ വിജയികളായി ഫിനിഷ് ചെയ്യുന്ന ആദ്യ സ്ത്രീ പുരുഷ മത്സരാർഥികൾക്ക് ഒരു ലക്ഷം രൂപ വീതവും, രണ്ടാമത് ഫിനിഷ് ചെയ്യുന്ന സ്ത്രീ പുരുഷ മത്സരാർഥികൾക്ക് 50,000 രൂപ വീതവും, മൂന്നാമത് ഫിനിഷ് ചെയ്യുന്ന സ്ത്രീ പുരുഷ മത്സരാർഥികൾക്ക് 25,000 രൂപ വീതവും സമ്മാനമായി നൽകും. 


യങ്ങസ്റ്റ്, എൽഡസ്റ്റ്, ഡിഫറന്റ് കാറ്റഗറികളിൽ ഫിനിഷ് ചെയ്യുന്ന മത്സരാർഥികൾക്ക് 10,000 രൂപ വീതവും നൽകുമെന്ന് സംഘാടക സമിതി രക്ഷാധികാരിയായ സ്‌പീക്കർ എ.എൻ. ഷംസീറും ചെയർമാനായ സബ് കലക്ടർ കാർത്തിക് പാണിഗ്രഹിയും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിദേശങ്ങളിൽ നിന്ന് ഉൾപ്പെടെ 2500 ഓളം ആളുകൾ ഓടാനെത്തും

Post a Comment

Previous Post Next Post