o സിനിമ പ്രദർശന വിലക്ക് ഭരണക്കൂട്ട ഭീകരതയെന്ന്: മുല്ലപ്പള്ളി രാമചന്ദ്രൻ
Latest News


 

സിനിമ പ്രദർശന വിലക്ക് ഭരണക്കൂട്ട ഭീകരതയെന്ന്: മുല്ലപ്പള്ളി രാമചന്ദ്രൻ

 സിനിമ പ്രദർശന വിലക്ക് ഭരണക്കൂട്ട ഭീകരതയെന്ന്: മുല്ലപ്പള്ളി രാമചന്ദ്രൻ



ചോമ്പാല :ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചലച്ചിത്ര അക്കാദമി നേതൃത്വത്തിൽ നടത്തിയ അന്തരാഷ്ട ചലച്ചിത്രോൽസവത്തിൽ  20  സിനിമകൾക്ക് വിലക്ക് എർപ്പെടുത്തിയതിൽ നിന്നും പുറത്തേക്ക് വരുന്നത് ഭരണക്കൂട്ട ഭീകരതയാണെന്ന് മുൻകേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആവിഷ്ക്കാര നിഷേധം രാജ്യം ഫാസിസത്തിലെക്ക് നീങ്ങുന്നതിന്റെ . തെളിവാണ് അദ്ദേഹം പറഞ്ഞു.ചോമ്പാൽ ദൃശ്യം ഫീലം സൊസെറ്റി സംഘടിപ്പിച്ച അഞ്ചാമത്  അന്തരാഷ്ട്ര ചലച്ചിത്രോൽസവം മുക്കാളി എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന ഫാസിസ്റ്റ് നടപടിക്ക് എതിരെ സംസ്ക്കാരിക നായകൻമാർ പ്രതിക്കാതിരുന്നത് . അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.സംഘാടക സമിതി ചെയർമാൻ വി പി രാഘവൻ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ രാംദാസ് കടവല്ലൂർ മുഖ്യാതിഥിയായി. കൺവീനർ പി ബാബുരാജ് ,ഫെസ്റ്റി വെൽ ഡയറക്ടർ വി പി മോഹൻദാസ് , മാധ്യമ പ്രവർത്തകൻ പ്രദിപ് ചോമ്പാല , സിനിമ നിരുപകൻസി വി രമേശൻ, സി  എച്ച് അച്യുതൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post