പന്തോക്കാവിൽ ഉത്സവത്തിന് കൊടിയേറി
മാഹി: പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിൽ ദീപാരാധനയ്ക്ക് ശേഷം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ ഉത്സവം കൊടിയേറി.
ശേഷം, തിടമ്പ് നൃത്തം തായമ്പക എന്നിവ നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ രാത്രി ഉത്സവം ,തായമ്പക .ഏഴാം ദിവസം ബുധനാഴ്ച്ച പള്ളിവേട്ട, എഴുന്നള്ളത്ത്, ഏട്ടാം ദിവസം കൊടിയിറക്കൽ, ഉച്ചപൂജ, ദക്ഷിണ, ആറാട്ട് സദ്യ എന്നിവയോടെ ഉത്സവം സമാപിക്കും



Post a Comment