o കൊപ്പര മില്ലിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റു മുട്ടുന്നത് പതിവാകുന്നു.പരിസര വാസികൾ ഭീതിയിൽ
Latest News


 

കൊപ്പര മില്ലിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റു മുട്ടുന്നത് പതിവാകുന്നു.പരിസര വാസികൾ ഭീതിയിൽ

 കൊപ്പര മില്ലിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റു മുട്ടുന്നത് പതിവാകുന്നു.പരിസര വാസികൾ ഭീതിയിൽ



മാഹി: പന്തക്കൽ കുന്നുമ്മൽപ്പാലത്തിന് സമീപമുള്ള മജസ്റ്റിക്ക് ഓയിൽ മില്ലിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ തല്ലുന്നത് പതിവാകുന്നു. ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ മില്ലിലെ കെട്ടിടത്തിലാണ് താമസിക്കുന്നത്.

    രാത്രി കാലത്താണ് ഇവിടെ തൊഴിലാളികൾ തമ്മിൽ ബഹളവും, തമ്മിൽത്തല്ലും നടക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതലും ഇവിടെ ബഹളം നടക്കുന്നത്.

     ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഭക്ഷണം പാകം ചെയ്യുന്നത് സംബന്ധിച്ച് വാക്ക് തർക്കവും സംഘർഷമുണ്ടാവുകയും ചേരി തിരിഞ്ഞ് തൊഴിലാളികൾ ഏറ്റുമുട്ടുകയുമായിരുന്നു. സംഘർഷം അതിരുവിട്ടപ്പോൾ പരിസരവാസികൾ പന്തക്കൽ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ്  അടിപിടി നടക്കുന്നതിനിടെ പിടിച്ചു മാറ്റിയത്.രണ്ട് പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. കൂത്തുപറമ്പിലുള്ള മില്ലുടമയുമായി പോലീസ് ബന്ധപ്പെട്ട് തൊഴിലാളികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മില്ലിൻ്റെ പരിസരത്ത് താമസിക്കുന്നവർ ഭീതിയിലാണ്. ചില സന്ദർഭങ്ങളിൽ നാട്ടുകാർ ഇവരെ  സമാധാനിപ്പിക്കാറുണ്ട്.പോലീസ് വേണ്ടത്ര ഗൗരവമമായി പ്രശ്നം കാണുന്നില്ല എന്ന് പരക്കെ പരാതി ഉയരുകയാണ്. അക്രമാസക്തരായ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിലും അമാന്തം കാണിക്കുകയാണ്

Post a Comment

Previous Post Next Post