"വികസിത ഭാരതം വികസിത മയ്യഴി " ബി ജെ പി വാഹന പ്രചരണ ജാഥ നാളെ
മാഹി: "വികസിത ഭാരതം വികസിതമയ്യഴി " എന്ന സന്ദേശവുമായി ബി ജെ പി മാഹി മണ്ഡലം പ്രസിഡണ്ട് പി. പ്രഭീഷ് കുമാർ നയിക്കുന്ന വാഹന പ്രചരണ ജാഥ നാളെ ജനവരി 28 ന് ബുധനാഴ്ച രാവിലെ 9 മണിക്ക് മാക്കുനിയിൽ ബി ജെ പി പുതുച്ചേരി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ അംഗ വളപ്പിൽ ദിനേശൻ ഉദ്ഘാടനം ചെയ്യും.
മാഹി എം എൽ എ രമേശ് പറമ്പത്തും കോൺഗ്രസ്സുകാരും ബി ജെ പി ക്കെതിരെ നടത്തി കൊണ്ടിരിക്കുന്ന കള്ള പ്രചരണങ്ങൾക്ക് മറുപടി നൽകി മാഹി മണ്ഡലത്തിലെ 31 ബൂത്തുകളിലും പ്രചരണം നടത്തുന്ന വാഹന ജാഥ വൈകുന്നേരം 6 മണിക്ക് ഇരട്ട പിലാക്കൂലിൽ സമാപിക്കും. സമാപന യോഗത്തിൽ പ്രമുഖ നേതാക്കന്മാർ പ്രസംഗിക്കും.

Post a Comment