സി.ഒ.എ പാനൂർ മേഖല സമ്മേളനം മാഹിയിൽ നടത്തി
മയ്യഴി: കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സിഒഎ) പാനൂർ മേഖല സമ്മേളനം പ്രശാന്ത് നഗറിൽ (മാഹി റിട്സ് അവന്യൂ) നടന്നു. മേഖല പ്രസിഡന്റ് ഷാജി കോറോത്ത് പതാക ഉയർത്തി.
സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് രാജ്മോഹൻ മാമ്പ്ര ഉദ്ഘാടനം ചെയ്തു. ഷാജി കോറോത്ത് അധ്യക്ഷനായി. പി. ജയരാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പരിപാടികളും സമ്മേളനത്തിൽ ചർച്ച ചെയ്തു. മേഖല സെക്രട്ടറി മനോഹരൻ പാറായി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. ഷാജി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. എം.വി. ടോജി ഓഡിറ്റ് റിപ്പോർട്ടും സി.ഒ.എ ജില്ലാ സെക്രട്ടറി എം.ആർ രജീഷ് ജില്ലാ റിപ്പോർട്ടും അവതരിപ്പിച്ചു.
കേരളാവിഷൻ 24X7 ചാനൽ എം.ഡി. പ്രജേഷ് അച്ചാണ്ടി, പാനൂർ മേഖല വൈസ് പ്രസിഡന്റ് സി. തിലകരാജ്, കെസിസിഎൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അനിൽ മംഗലത്ത്, മേഖല നിരീക്ഷകൻ മനോജ് കുമാർ താവം, സി.ഒ.എ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.ശശികുമാർ , സംസ്ഥാന കമ്മിറ്റി അംഗം വി. ജയകൃഷ്ണൻ, കെ.സജീവ് കുമാർ, എൻ.കെ. ദിനേശൻ , ജില്ലാ ട്രഷറർ എ.വി. ശശികുമാർ , ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ദേവാനന്ദ്, ജില്ലാ ജോയിന്റ് സെക്രട്ടറി സണ്ണി സെബാസ്റ്റ്യൻ, ജില്ലാ വൈസ് പ്രസിഡന്റ് സി. സുരേന്ദ്രൻ, പിഡിഐസി എം.ഡി. വിനീഷ് കുമാർ, കെടിഎസ് എം.ഡി വിനയകുമാർ എന്നിവർ സംസാരിച്ചു.

Post a Comment