o സിവിൽ സപ്ലെസ് വകുപ്പ്: സൗജന്യ റേഷൻ ഗോതമ്പ് വിതരണം നാളെ മുതൽ*
Latest News


 

സിവിൽ സപ്ലെസ് വകുപ്പ്: സൗജന്യ റേഷൻ ഗോതമ്പ് വിതരണം നാളെ മുതൽ*

 *സിവിൽ സപ്ലെസ് വകുപ്പ്: സൗജന്യ റേഷൻ ഗോതമ്പ് വിതരണം നാളെ മുതൽ*



പുതുച്ചേരി സർക്കാർ മയ്യഴി മേഖലയിലെ റേഷൻ കാർഡുകൾക്ക് അനുവദിച്ച ഒക്ടോബർ, നവംബർ മാസത്തെ  സൗജന്യ റേഷൻ ഗോതമ്പ് നാളെ മുതൽ 31 വരെ വിതരണം ചെയ്യും. ചുവപ്പ് കാർഡിന് - 2 കിലോ, മഞ്ഞ കാർഡിന് - 2 കിലോവീതം രണ്ട് മാസത്തേക്ക് നാല് കിലോവാണ് സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്കൊഴികെ മാഹിയിലെ വിവിധ റേഷൻ കടകളിൽ നിന്നും നാള മുതൽ ജനുവരി 31 വരെ രാവിലെ 9 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 6 മണി വരെയും വിതരണം ചെയ്യുകയെന്ന് മാഹി സിവിൽ സപ്ലൈസ് വകുപ്പ് സുപ്രണ്ട് അറിയിച്ചു. വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടെണ്ടതാണ്.

റേഷൻ കട നമ്പർ 1, 2, 6 & 7 Mob: 7306899601, റേഷൻ കട നമ്പർ 3, 4, 5 & 8  Mob: 9496602025


Post a Comment

Previous Post Next Post