മയ്യഴി ഫുട്ബോൾ ടൂർണമെന്റ് ഗ്യാലറി കാൽ നാട്ട് ചടങ്ങ് മാഹി പോലീസ് സബ് ഇൻസ്‌പെക്ടർ റെനിൽ കുമാർ സി വി ഉദ്ഘാടനം നിർവ്വഹിച്ചു
കേരള നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ മുഖ്യരക്ഷാധികാരിയായി മാഹി സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വിന്നേഴ്സിനുള്ള ഡൗൺ ടൗൺ മാൾ ട്രോഫിക്കും, ഗ്രാൻഡ് തേജസ് ഷീൽഡിനും & റണ്ണേഴ്സിനുള്ള ലക്സ് ഐ വി സലൂൺ ട്രാഫിക്കും ഐഫോക്സ് ടെക്നോളജിസ് ഷീൽഡിനും വേണ്ടിയുള്ള
42-ാം മത് അഖിലേന്ത്യ മാഹി സെവൻസ് ഫുട്ബോൾ ഫ്ളഡ് ലൈറ്റ് ടൂർണ്ണമെന്റ് 2026 ന്റെ ഗ്യാലറി കാൽ നാട്ട് ചടങ്ങ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മാഹി, റെനിൽ കുമാർ സി വി ഇന്ന് രാവിലെ 9:30 മണിക്ക് മാഹി മൈതാനത്ത് നിർവ്വഹിച്ചു.
ഫുട്ബോൾ ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ, അനിൽ വിലങ്ങിൽ അധ്യക്ഷത വഹിച്ച ചടങ്ങിന് നിഖിലേഷ് കെ സി സ്വാഗതവും, ബാലൻ നന്ദിയും പറഞ്ഞു

Post a Comment