മഞ്ചക്കൽ റസിഡൻസ് അസോസിയേഷൻ പ്രതിഷേധ സമരത്തിൽ
മഞ്ചക്കൽ പ്രദേശത്ത് പഴയ VNM ഗോൾഡ് പ്രവൃത്തിച്ചു പോന്ന കെട്ടിടം ബേങ്ക് നടപടിയെ തുടർന്ന് മറ്റൊരു സ്വകാര്യ വെക്തി ഏറ്റെടുത്ത് അവിടെ ലോഡ്ജും, ഹോട്ടലും തുടങ്ങുന്നതിനുവേണ്ടി അനധികൃതമായ് കെട്ടിടത്തിൽ നിർമ്മാണ പ്രവർത്തനം നടത്തിവരുന്നു. ലോഡ്ജിൻ്റെയും, ഹോട്ടലിൻ്റെയും മാലിന്യങ്ങൾ എങ്ങിനെ സംസ്കരിക്കും എന്ന ആശംങ്കയും പാർക്കിങ് സംവിധാനം പോലും ഇല്ലാതെ എങ്ങിനെ അവിടെ നിർദ്ദിഷ്ട പദ്ധതി നടപ്പിൽവരുത്തും എന്ന ആശംങ്ക പ്രദേശവാസികൾ പങ്കുവെക്കുന്നു. ഭാവിയിൽ അവിടെ മദ്യശാല വരും എന്ന ഭീതിയിൽ ആണ് പ്രദേശവാസികൾ. ഇതിനെതിരെ പ്രത്യക്ഷസമരവുമായ് രംഗത്തിറങ്ങാൻ മഞ്ചക്കൽ റസിഡൻസ് അസോസിയേഷൻ തീരുമാനിച്ചു.

Post a Comment