ബാണം കുന്നുമ്മൽ ക്ഷേത്രം: തിറയുത്സവം തുടങ്ങി
ന്യൂമാഹി: കുറിച്ചിയിൽ ബാണം കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ നവീകരണ ബ്രഹ്മ കലശ ഉത്സവവും മൂന്ന് ദിവസത്തെ തിറയുത്സവവും തുടങ്ങി. ഞായറാഴ്ച വൈകുന്നേരം ബാണം കുന്നുമ്മൽ തറവാട്ടിൽ നിന്നും തുടങ്ങിയ കലവറ നിറയ്ക്കൽ ഘോഷയാത്ര ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് ഇരട്ട തായമ്പക, ഡോ. കെ.വി.ശശിധരൻ്റെ പ്രഭാഷണം എന്നിവയുണ്ടായി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെയും മേൽശാന്തി ബാണം കുന്നുമ്മൽ പത്മനാഭൻ്റെയും കാർമ്മികത്വത്തിലാണ് ഉത്സവച്ചടങ്ങുകൾ നടക്കുന്നത്.
26 ന് രാവിലെ ഒമ്പതിന് പഞ്ചാരിമേളം, ഉച്ച 12 നും ഒന്നിനും മധ്യേ പ്രതിഷ്ഠാകർമ്മം,
ഉച്ചക്ക് ഒന്നിന് പ്രസാദ ഊട്ട്, വൈകുന്നേരം നാലിന് പാണ്ടിമേളം, ആറിന് താലപ്പൊലി ഘോഷയാത്ര, രാത്രി ഏഴിന് വെള്ളാട്ടം, 27 ന് പുലർച്ചെ 4.30 മുതൽ ഗുളികൻ, ഘണ്ഠാകർണ്ണൻ, കുട്ടിച്ചാത്തൻ, വസൂരിമാല തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും. ഉച്ചക്ക് ഒന്നിന് പ്രസാദ ഊട്ട് ഉണ്ടാവും.

Post a Comment