o ദേശീയ സമ്മതിദായക ദിനം ആചരിച്ചു
Latest News


 

ദേശീയ സമ്മതിദായക ദിനം ആചരിച്ചു

 *ദേശീയ സമ്മതിദായക ദിനം ആചരിച്ചു.



    മാഹി: തിരഞ്ഞടുപ്പ് കമ്മീഷൻ്റെ നേതൃത്വത്തിൽ 16-ാമത്  ദേശീയ സമ്മതിദായക ദിനാചരണം നടന്നു.

മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാഹി റീജിണ്യൽ അഡ്മിനിസ്ട്രേറ്റർ  ഡി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു

വേദിയിൽ വെച്ച് പുതുതായി പേരുകൾ ചേർത്തവർക്കുള്ള തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു.



മികച്ച സേവനത്തിനുള്ള സംസ്ഥാനതല അവാർഡ് ലഭിച്ച  ബി എൽ ഒ കൃപേഷ് കെ വി , മാഹി  റീജിയണൽ അവാർഡ് നേടിയ സുജീഷ് സി വി സുരേഷ് കെ വിജിൻ അച്ഛമ്പത്തു തുടങ്ങിയവർക്കുള്ള ഉപഹാരങ്ങളും സ്കൂൾ കോളേജ് തലത്തിൽ നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും  അഡ്മിനിസ്ട്രേറ്റർ  വിതരണം ചെയ്തു.

ചടങ്ങിൽ വെച്ച് അഡ്മിനിസ്ട്രേറ്റർ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.


മാഹി ഡെപ്യൂട്ടി തഹസീൽദാർ സൗരവ് ടി , മാസ്റ്റർ ട്രൈനെർ ഷിജിത്ത്  ടി , സൂപ്പവൈസർ ശരത് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post