*കുടിവെള്ള പൈപ്പ്ലൈൻ പൊട്ടി തോട്ടിലേക്ക് ഒഴുകി വെള്ളം പാഴാകുന്നു*
ഈസ്റ്റ് പള്ളൂർ നെല്ലിയാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപം സർവീസ് റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനിടയിൽ കുടിവെള്ളത്തിന്റെ മെയിൻ പൈപ്പ്ലൈൻ പൊട്ടി വെള്ളം പാഴാകുന്നു. പൊട്ടിയ പൈപ്പിൽ നിന്നുള്ള വെള്ളം തൊട്ടടുത്ത തോട്ടിലേയ്ക്ക് നേരിട്ട് ഒഴുകി പോകുന്നതിനാൽ പുറത്തേക്ക് വെള്ളം ഒഴുകുന്നത് വ്യക്തമായി കാണുന്നില്ല. ഇത് കാരണം പ്രശ്നം ഗൗരവമേറിയതായിട്ടും അധികാരികളുടെ ശ്രദ്ധയിൽ പെടാതെ തുടരുകയാണ്. സംഭവത്തെ കുറിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെ. ജലക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തിൽ കുടിവെള്ളം ഇങ്ങനെ തോട്ടിലേയ്ക്ക് ഒഴുകി പാഴാകുന്നത് ഗുരുതരമായ അനാസ്ഥയാണെന്നും, അടിയന്തരമായി പൈപ്പ്ലൈനിന്റെ അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Post a Comment