റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
അഴിയൂർ:പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ പ്രവർത്തിക്കുന ഏഴാം നമ്പർ പരദേവത അങ്കണവാടിയിൽ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. വാർഡ് മെമ്പർ എസ് പി റഫീക്ക് പതാക ഉയർത്തി. കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. മധുരവിതരണവും നടന്നു.

Post a Comment