o സ്വാമി വിവേകാനന്ദൻ ഭാരതീയ യുവത്വത്തിൻ്റെ പ്രതീകം _ആനന്ദകുമാർ പറമ്പത്ത്*
Latest News


 

സ്വാമി വിവേകാനന്ദൻ ഭാരതീയ യുവത്വത്തിൻ്റെ പ്രതീകം _ആനന്ദകുമാർ പറമ്പത്ത്*

 *സ്വാമി വിവേകാനന്ദൻ ഭാരതീയ യുവത്വത്തിൻ്റെ പ്രതീകം _ആനന്ദകുമാർ പറമ്പത്ത്*



ഭാരതീയ യുവത്വത്തിൻ്റെ പ്രതീകമാണ് സ്വാമി വിവേകാനന്ദൻ എന്ന് പ്രശസ്ത സാംസ്‌കാരിക പ്രവർത്തകനും കവിയുമായ ആനന്ദ് കുമാർ പറമ്പത്ത് പറഞ്ഞു. ഉണരൂ എഴുന്നേൽക്കൂ

ലക്ഷ്യം വരെ പോരാടൂ എന്ന സ്വാമി വിവേകാനന്ദൻ്റെ ആഹ്വാനം അന്നത്തെ യുവാക്കളോടാണെങ്കിലും ഇന്നും പ്രസക്തമാണ്. 

ഇന്നത്തെ യുവത്വം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം സ്വാമിജിയെ മാതൃകയാക്കുക എന്നത് മാത്രമാണ്.

ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സംഘടിപ്പിച്ച വൈചാരിക സദസ്സിൽ സ്വാമി വിവേകാനന്ദനും യുവാക്കളും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

കെ.പി മനോജ് സ്വാഗതം പറഞ്ഞു. അഡ്വ. ബി. ഗോകുലൻ അദ്ധ്യക്ഷം വഹിച്ചു. പ്രകാശൻ ജനനി നന്ദി പറഞ്ഞു.

കവിത ഹരീന്ദ്രൻ, പി.ടി. ദേവരാജൻ, കെ.വത്സരാജ്, ബി. വിജയൻ, അഡ്വ. കെ. അശോകൻ, പത്മനാഭൻ മാസ്റ്റർ, എ. ദിനേശൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Post a Comment

Previous Post Next Post