*റിപ്പബ്ലിക്ക് ദിനത്തോടനു ബന്ധിച്ച് കോറോത്ത് റോഡ് കൂട്ടായ്മയ സന്നദ്ധ രക്തദാന ക്യാമ്പും,രക്തഗ്രൂപ്പ് നിർണയ ക്യാമ്പും സംഘടിപ്പിച്ചു.*
*അഴിയൂർ: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ മലബാർ കാൻസർ സെന്ററിന്റെയും, മെഡിനോവ ഡയഗ്നോസ്റ്റിക്ക് സെന്ററിന്റെയും സഹകരണത്തോടെ കോറോത്ത് റോഡ് കൂട്ടായ്മ സന്നദ്ധ രക്തദാന ക്യാമ്പും,രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും, രക്തദാന സേനാ രൂപീകരണവും സംഘടിപ്പിച്ചു.*
*അത്താണിക്കൽ സെൻട്രൽ എൽ പി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് അഴിയൂർ പഞ്ചായത്ത് വികസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ഒഞ്ചിയം മെഡിക്കൽ ഓഫീസർ ഡോ: അബ്ദുൽ നസീർ ഉദ്ഘാടനം ചെയ്തു. മലബാർ കാൻസർ സെന്റർ ബ്ലസ് സെന്റർ ഇൻചാർജ് ഡോ:അഞ്ജു കുറുപ്പ്, ബ്ലഡ് സെന്റർ കൗൺസിലർ റോജ, വാർഡ് മെമ്പർമാരായ വഫ ഫൈസൽ, ശ്രീജിത്ത് പടിക്കൽ, ഫൗസിയ ചാത്തോത്ത്, ഷീബ അനിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി പി റിയാസ് മാഹി, വടകര കോർഡിനേറ്റർ സി നാസർ എന്നിവർ ആശംസകൾ അറിയിച്ചു. ബിജു കെ കെ സ്വാഗതം പറഞ പരിപാടിയിൽ കോറോത്ത് റോഡ് കൂട്ടായ്മയുടെ പ്രവർത്തന റിപ്പോർട്ട് അജിത് ചെറിയത്ത് അവതരിപ്പിച്ചു. ക്യാമ്പിന് അരുൺ MCC, സാഹിറ MCC,ഇ ആദർഷ് മേപ്പയിൽ, റഹീം,സുജീഷ് മാഷ്, അഫ്നാസ് മെഡിനോവ എന്നിവർ നേതൃത്വം നൽകി.*

Post a Comment