*നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുത്തു.
30000 പിഴ*
തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പാനൂരിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒന്നര ക്വിൻ്റൽ നിരോധിത ക്യാരി ബാഗുകൾ പിടിച്ചെടുത്തു. പെരിങ്ങത്തൂരിലെ കോർണർ ഫാൻസി , പാനൂർ ബസ്റ്റാൻഡിന് സമീപമുള്ള റോയൽ എൻ്റർപ്രൈസസ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പല വലിപ്പത്തിലും ബ്രാൻഡുകളിലും ഉള്ള നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ സ്ക്വാഡ് പിടിച്ചെടുത്തത്.കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ തൂവക്കുന്നിൽ നടത്തിയ പരിശോധനയിൽ പ്രകാശ് ബേക്കറി ആൻ്റ് കൂൾ ബാറിൽ നിന്നും നിരോധിത ക്യാരിബാഗുകൾ പിടിച്ചെടുത്തു, വ്യാജ ബയോ ക്യാരിബാഗുകൾ വിപണിയിൽ സുലഭമായതിനെ തുടർന്നാണ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് മിന്നൽ പരിശോധന നടത്തിയത്. മൂന്ന് സ്ഥാപനങ്ങൾക്കും പതിനായിരം രൂപ വീതം പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ സ്ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്മെന്റ് ഓഫീസർ കെ ആർ അജയകുമാർ, പി എസ് . പ്രവീൺ ,ഹെൽത്ത് ഇൻസ്പെക്ടർമാരായ വിസിയ എ, രജിന സി എന്നിവർ പങ്കെടുത്തു

Post a Comment