പുന്നോൽ സ്വദേശി സൗദിയിൽ മരണപ്പെട്ടു
സൗദി അറേബ്യ: പുന്നോൽ സ്വദേശിയായ പ്രവാസി മലയാളി പറക്കാട്ട് മുഹമ്മദ് അജിനബ് (37) സൗദി അറേബ്യയിലെ റിയാദിൽ വെച്ച് നിര്യാതനായി.
റിയാദിലെ കഴിഞ്ഞ പത്തു കൊല്ലമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.
നാട്ടിൽ വരാനുള്ള തയ്യാറെടുപ്പിലായിരുന്നു.
പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
, റിയാദിലെ കെഎംസിസി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
മൃതദേഹം ശനിയാഴ്ച്ച രാവിലെ 9.30-ന് മനേക്കരയിലെ വീട്ടിലെത്തിക്കും
കബറടക്കം: ശനി രാവിലെ 10.30-ന് താഴെ ചമ്പാട് ജുമാ മസ്ജിദിൽ
പിതാവ്: മുഹമ്മദ്
മാതാവ്: സാബിറ
ഭാര്യ: ഷാനിദ
മക്കൾ: ഇശ്വ, ഇഷാൻ

Post a Comment