o *മതമൈത്രി സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.*
Latest News


 

*മതമൈത്രി സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.*

 *മതമൈത്രി സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.*



അഴിയൂർക്കൂട്ടം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ  അഴിയൂരിൽ മതമൈത്രി സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.അഴിയൂരിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ജനശ്രദ്ധ പിടിച്ചു പറ്റിയ കൂട്ടായ്മ ലോകം മുഴുവൻ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്ന അവസരത്തിലാണ് മതമൈത്രി സദസ്സ് സംഘടിപ്പിച്ചത്. 


കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി നവാസ് നെല്ലോളി സ്വാഗതം പറഞ്ഞു. കൂട്ടായ്മയുടെ പ്രസിഡണ്ട് ടി.സി.രാമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു മുഖ്യ പ്രഭാഷണം നടത്തി.

ദൈവഹിതത്തിന് മനസ്സിനെ സമർപ്പിക്കാൻ പഠിപ്പിക്കുന്ന ഇസ്ലാം മതവിശ്വാസവും കാരുണ്യവും സഹതാപവും പറഞ്ഞു തരുന്ന ബുദ്ധമതവും ലോകം മുഴുവൻ ഒരു കുടുംബം എന്ന ആശയം പഠിപ്പിക്കുന്ന ഹിന്ദുമതവും സ്നേഹത്തിലും സമാധാനത്തിലും അടിസ്ഥാനമായ ക്രൈസ്തവ മതമൊന്നും അക്രമത്തിൻ്റെയോ വെറുപ്പിൻ്റെയോ വഴികൾ പഠിപ്പിക്കുന്നില്ല എന്നും മറിച്ച് പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനുമാണ് പഠിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

 സെബാസ്റ്റ്യൻ മാസ്റ്റർ, ഷുഐബ് കൈതാൽ,യൂസഫ്ഏ.വി ബാലകൃഷ്ണൻ പാമ്പള്ളി, കെ.പി വിജയൻ, മാലതി കൃഷ്ണൻ,ഷ്മാജി പ്രേമൻ, സുശീല അഴിയൂർ, പ്രമീള ദിവാകരൻ, ഷീബ, ഇക്ബാൽ അഴിയൂർ,നൂർജഹാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Post a Comment

Previous Post Next Post