o നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു
Latest News


 

നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു

 *നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു* .



ഭാരത സർക്കാരിൻ്റെ CIFNET, കൊച്ചി മത്സ്യബന്ധന വകുപ്പും  പുതുച്ചേരി മത്സ്യബന്ധന വകുപ്പും സംയുക്തമായി ത്രിദിന നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു

മാഹിയിലെ 25 വീതം മത്സ്യതൊഴിലാളികൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ കടൽസുരക്ഷ , സീമാൻ ഷിപ്പിൻ്റേയും നാവിഗേഷൻ്റേയും  അടിസ്ഥാന വിവരങ്ങൾ, മത്സ്യ ബന്ധനത്തിനുപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കൂടാതെ, ബോട്ട് എഞ്ചിന്റെ തകരാറുകൾ പരിഹരിക്കലും പരിപാലനവും” എന്നീ  വിഷയങ്ങളിൽ  CIFNET ലെ അദ്ധ്യാപകരായ എം എൻ ഗിരീഷ്,എസ് ഷാജി, എസ് കെ ശ്രീകാന്ത് ,

എം എസ് മോഹൻ കുമാർ എന്നിവർ ക്ളാസെടുത്തു.



ശനിയാഴ്ച്ച നടന്ന സമാപന പരിപാടി മാഹി സർക്കിൾ ഇൻസ്പെക്ടർ പി എ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

മാഹി മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ്  വളവിൽ രതീഷ് (യു ടി സതീശൻ) അധ്യക്ഷത വഹിച്ചു.

മാഹി ഫിഷറീസ് വകുപ്പ് അസി. ഡയറക്ടർ  ശിവകുമാർ , CIFNET ലെ സീനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ്) ആയ  എം. എൻ. ഗിരീഷ് എന്നിവർ സംസാരിച്ചു

ചടങ്ങിൽ വെച്ച് പരിശീലന പരിപാടികളുടെ സർട്ടിഫിക്കറ്റ് വിതരണം നടന്നു.



Post a Comment

Previous Post Next Post