*എൻ.എസ് എസ് സപ്ത ദിന ക്യാമ്പിനു തുടക്കമായി!*
മാഹി: ചാലക്കര സെൻ്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ നേഷനൽ സർവ്വീസ് സ്കീം സപ്ത ദിന ക്യാമ്പിനു തുടക്കമായി.
വിദ്യാലയം മാനേജർ
റവറണ്ട് ഫാദർ സെബാസ്റ്റ്യൻ കാരേക്കാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സമൂഹത്തിനു മാതൃകയായി വളരാനും അപരനുതകുന്ന ജീവിത ശൈലി രൂപികരിക്കുവാനും ഇത്തരം ക്യാമ്പുകൾ കുട്ടികൾക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പാൾ സിസ്റ്റർ അമലോർപാവം അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഓഫീസർ ടി.കെ. സുരഭി ക്യാമ്പ് സംഘാടനം വിശദീകരിച്ചു.
ക്യാമ്പ് ഡയറക്ടർ രേഖില ആശംസകൾ നേർന്നു.
നേഷനൽ സർവ്വീസ് സ്കീം വളണ്ടിയർമാരായ അമ്ന റോസ് സ്വാഗതവും അഭിജിത്ത് ജിജോ നന്ദിയും പറഞ്ഞു.
എൻ.എസ്.എസ് അംഗങ്ങൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ ചടങ്ങിൽ ഉപഹാരം നല്കി അനുമോദിച്ചു.
ക്യാമ്പിൻ്റെ ഭാഗമായി വളണ്ടിയർമാർ മാഹി ഗവ. ജനറൽ ഹോസ്പിറ്റിൽ പരിസരം ശുചീകരിക്കും.
മാഹി വൃദ്ധസദനം സന്ദർശിക്കും.
വിവിധ ദിവസങ്ങളിലായി പ്രമുഖ വ്യക്തിത്വങ്ങൾ കുട്ടികളുമായി പ്രസക്തമായ വിഷയങ്ങളിൽ സംവദിക്കും.
ക്യാമ്പംഗങ്ങളുടെ ക്രിസ്തുമസ് ആഘോഷം ക്യാമ്പിനു വൈവിധ്യമേകും.

Post a Comment