ന്യൂമാഹിയിൽ ബി.ജെ.പി. പ്രവർത്തകൻ്റെ സ്കൂട്ടർ നശിപ്പിച്ചു
ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ കടപ്പുറത്ത് ബി.ജെ.പി. പ്രവർത്തകൻ നാലകത്ത് ശരത്തിൻ്റെ പുതിയ സ്കൂട്ടർ കേട് വരുത്തി നശിപ്പിച്ചതായി പരാതി. വ്യാഴാഴ്ച രാവിലെയാണ് സ്കൂട്ടറിൻ്റെ സീറ്റുകളും നമ്പർ പ്ലെയിറ്റുകളും നശിപ്പിച്ചതായി കണ്ടത്. ബുധനാഴ്ച രാത്രിയിൽ വീടിനടുത്ത് നിർത്തിയിട്ട സ്കൂട്ടറാണ് കേട് വരുത്തിയത്. ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ബി.ജെ.പിയുടെ 132-ാം നമ്പർ ബൂത്ത് കൺവീനറാണ് ശരത്.
ന്യൂ മാഹി പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് എത്തി പരിശോധന നടത്തി.

Post a Comment