*സപ്ത ദിന ക്യാമ്പിനു തുടക്കമായി*
മാഹി: പള്ളൂർ വി.എൻ പുരുഷോത്തമൻ ഗവ ഹയർ സെക്കൻഡറി സ്കൂൾ നേഷനൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ സപ്തദിന അവധിക്കാല ക്യാമ്പിനു തുടക്കമായി.
എൻ.എസ്. എസ്. റീജ്യണൽ കോർഡിനേറ്ററും മാഹി മഹാത്മാഗാന്ധി ഗവ. ആർട്ട്സ് ആൻ്റ് സയൻസ് കോളേജ് ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ
ഇ.ഗിരീഷ് കുമാർ സപ്തദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ വൈസ് പ്രിൻസിപ്പാൾ കെ.പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു.
സീനിയർ ലക്ച്ചറർ എം.കെ. ബീന ആശംസകൾ നേർന്നു.
തുടർന്നു കർഷകനും റിട്ടയേർഡ് അധ്യാപകനുമായ ടി. എം. പവിത്രൻ കർഷക ദിനത്തിൻ്റെ പ്രാധാന്യം എന്ന വിഷയത്തിൽ ക്ലാസ്സു നയിച്ചു.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കെ. ഗീത സ്വാഗതവും വളണ്ടിയർ ലീഡർ വി.ശിവാനി നന്ദിയും പറഞ്ഞു.
ക്യാമ്പിൻ്റെ ഭാഗമായി ചിത്രകാരൻ ടി.എം. സജീവൻ്റെ നേതൃത്വത്തിൽ കളിമൺ ശില്പശാലയും പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ബോധവല്ക്കരണ ക്ലസ്സുകളും കടലാസ് കവർ നിർമ്മാണവും
നടക്കും.
ശുചീകരണ പ്രവർത്തനങ്ങളുമുണ്ടാകും.

Post a Comment