o *മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - അഭിലാഷ് FC കുപ്പോത്ത് ഫൈനലിൽ*
Latest News


 

*മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - അഭിലാഷ് FC കുപ്പോത്ത് ഫൈനലിൽ*

 *മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് -  അഭിലാഷ് FC കുപ്പോത്ത് ഫൈനലിൽ* 




മാഹി സ്പോർട്സ്, ക്ലബ്ബ് ലൈബ്രറി & കലാസമിതി ,മാഹിയുടെ ആഭിമുഖ്യത്തിലുള്ള ഫ്ളഡ് ലൈറ്റ്  അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ പതിമൂന്നാമത് മത്സരമായ ആദ്യ സെമി  ഫൈനൽ മത്സരത്തിൽ   അഭിലാഷ് FC കുപ്പോത്ത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്   AFC വയനാടിനെ പരാജയപ്പെടുത്തി  ഫൈനലിൽ കടന്നു.


 വിജയികൾക്കു വേണ്ടി  ഷറീനും മാർക്കും ഓരോ ഗോളുകൾ നേടി.AFC വയനാടിന്നു വേണ്ടി സ്റ്റീഫൻ  എക ഗോൾ നേടി. 


 മയ്യഴി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻ്റ് ഇഞ്ചിനീയറും മുൻ ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ വൈസ് പ്രസിഡൻ്റുമായ KB അബ്ദുൾ സലീം, റീജൻ പവ്വർ മാനേജിങ്ങ് ഡയറക്ടർ ഹർഷിദ് എന്നിവർ ഇന്നത്തെ  വിശിഷ്ടാതിഥികളായിരുന്നു.

 ഇന്ന് (15-O2 - 26) ന് പതിനാലാമത് മത്സരമായ രണ്ടാമത് സെമി ഫൈനൽ മത്സരത്തിൽ ഷൂട്ടേർസ് പടന്ന ,FC നെല്ലിക്കുത്തിനെ നേരിടും.

Post a Comment

Previous Post Next Post