ഭാരതത്തിന്റെ നിലനിൽപ് ഗ്രാമങ്ങളുടെ പരിപോഷണത്തിലൂടെ - ഭാരതീയവിചാരകേന്ദ്രം
ഗ്രാമങ്ങളുടെ പരിപോഷണത്തിലൂടെ, ഗ്രാമവികാസത്തിലൂടെ മാത്രമേ ഭാരതത്തിന്റെ സ്വത്വം നിലനിർത്താൻ സാധിക്കൂ എന്ന് ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി പ്രസിഡണ്ട് അഡ്വ. ബി. ഗോകുലൻ അഭിപ്രായപ്പെട്ടു.
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സംഘടിപ്പിച്ച വൈചാരിക സദസ്സിൽ രാഷ്ട്ര പുനർനിർമ്മാണം ഗ്രാമവികാസത്തിലൂടെ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ. കെ. അശോകൻ അദ്ധ്യക്ഷം വഹിച്ചു.
പ്രകാശൻ ജനനി സ്വാഗതവും, കെ. പി. മനോജ് നന്ദിയും പറഞ്ഞു. പി. ടി. ദേവരാജൻ, കെ. രാജൻ, ജയസൂര്യ ബാബു, എ. ദിനേശൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Post a Comment