മാഹിയിൽ മദ്യക്കടകൾക്ക് അവധി
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാഹിയിൽ മൂന്നു ദിവസം ഡ്രൈ ഡേയായിരിക്കുമെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. മാഹി മേഖലയിലെ ബാറുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയുൾപ്പെടെ മദ്യം വിൽക്കുന്ന മദ്യശാലകളുടെ ലൈസൻസുള്ള കടകളാണ് ഡിസംബർ 9 ന് വൈകുന്നേരം 6 മണി മുതൽ 11 ന് വൈകുന്നേരം 6 മണി വരെയും വോട്ടെണ്ണൽ ദിവസമായ
13 നും ഡ്രൈ ഡേയായി അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമാധാനപരവും സുഗമവുമായ രീതിയിൽ നടത്തുന്നതിന് വേണ്ടിയാണിത്.

Post a Comment