o അഴിയൂർ നാലാം വാർഡിൽ BJP സ്ഥാനാർഥിയുടെ പോസ്റ്ററുകൾ നശിപ്പിക്കൽ തുടർകഥയാവുന്നു
Latest News


 

അഴിയൂർ നാലാം വാർഡിൽ BJP സ്ഥാനാർഥിയുടെ പോസ്റ്ററുകൾ നശിപ്പിക്കൽ തുടർകഥയാവുന്നു

 *അഴിയൂർ നാലാം വാർഡിൽ BJP സ്ഥാനാർഥിയുടെ പോസ്റ്ററുകൾ നശിപ്പിക്കൽ തുടർകഥയാവുന്നു*




അഴിയൂർ നാലാം വാർഡിലെ മണ്ടോള പ്രദേശത്ത് BJP സ്ഥാനാർഥിയുടെ പ്രചാരണാർഥം സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്ന പ്രവണത തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനാർഥി മഹിജ തോട്ടത്തിൽ നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഒട്ടേറെ ബാനറുകൾ രാത്രിയുടെ മറവിൽ കീറിമുറിച്ച് നശിപ്പിച്ചതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. സംഭവം പ്രദേശത്ത് വലിയ ചർച്ചകൾക്ക് ഇട നൽകിയിരുന്നു.

തുടർന്ന് പുനഃസ്ഥാപിച്ച പോസ്റ്ററുകളും വീണ്ടും നശിപ്പിക്കപ്പെട്ടത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിച്ചിട്ടുണ്ട്.


മണ്ടോള ക്ഷേത്രപരിസരത്തെ കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന രാത്രി സമയങ്ങളിലെ ചില സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ  പുറംപ്രദേശങ്ങളിൽ നിന്നുള്ള ചിലർ എത്തി തമ്പടിക്കുകയും, ചില പ്രാദേശിക യുവാക്കളുടെ പ്രേരണയോടെ ലഹരി ഉപയോഗവും വിൽപ്പനയും നടക്കുന്നതായുള്ള വിവരങ്ങൾ  നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.


സാധാരണയായി സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് ഈ പ്രദേശത്ത് തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. കക്ഷി രാഷ്ട്രീയം അതിരുവിട്ട് പരസ്പര ബഹുമാനത്തോടെയാണ് രാഷ്ട്രീയ കക്ഷികൾ ഇവിടെ പ്രവർത്തനം നടത്താറുള്ളത്. ഈ സാഹചര്യത്തിൽ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്നിലെ വ്യക്തികളെ പൊതുജനങ്ങൾ ശ്രദ്ധിച്ച് തിരിച്ചറിയേണ്ടതുണ്ടെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post