o പുതുക്കിപ്പണിത കർഷക സഹായകേന്ദ്രം ഉദ്ഘാടനം ചെയ്തു
Latest News


 

പുതുക്കിപ്പണിത കർഷക സഹായകേന്ദ്രം ഉദ്ഘാടനം ചെയ്തു

 പുതുക്കിപ്പണിത കർഷക സഹായകേന്ദ്രം ഉദ്ഘാടനം ചെയ്തു



മയ്യഴി: പള്ളൂരിൽ 57 ലക്ഷം രൂപ ചെലവിൽ പുതുക്കിപ്പണിത കർഷക സഹായ കേന്ദ്രം

സാമൂഹിക ക്ഷേമ, കൃഷി മന്ത്രി തേനീ ജയകുമാർ ഉദ്ഘാടനം ചെയ്തു.

മികച്ച കർഷകർക്കുള്ള തിരിച്ചറിയിൽ കാർഡ്, ഇൻ്റേൺഷിപ്പ് സർട്ടിഫിക്കറ്റ്, ഫ്ലവർ ഷോയുടെ ഭാഗമായി നടന്ന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ എന്നിവയും മന്ത്രി വിതരണം ചെയ്തു. ഡപ്യൂട്ടി സ്പീക്കർ പി.രാജവേലു അധ്യക്ഷത വഹിച്ചു. രമേശ് പറമ്പത്ത് എംഎൽഎ, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനിയർ എസ്.തുളസിംഗം, അസി. എൻജിനിയർ അബ്ദുൾ സലിം, അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ, കൃഷി ഡപ്യൂട്ടി ഡയറക്ടർ ഇ.ഫ്ലോസി മാന്വൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post