o റോഡ് പണിയിലെ അനാസ്ഥക്കെതിരെ കുഞ്ഞിപ്പുര മുക്ക് റസിഡൻസ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്
Latest News


 

റോഡ് പണിയിലെ അനാസ്ഥക്കെതിരെ കുഞ്ഞിപ്പുര മുക്ക് റസിഡൻസ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്

 റോഡ് പണിയിലെ അനാസ്ഥക്കെതിരെ കുഞ്ഞിപ്പുര മുക്ക് റസിഡൻസ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക് 



മാഹി: കഴിഞ്ഞ വർഷം ഭൂമി പൂജ നടത്തിയ കുഞ്ഞിപ്പുരമുക്ക് - പാറാൽ റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കുവാനും കഴിഞ്ഞ വർഷം അദാലത്തിൽ പ്രഖ്യാപിച്ച ഓവുചാൽ പ്രശ്നത്തിൽ  പരിഹാരം കാണുവാനും കുഞ്ഞിപ്പുര മുക്ക് റസിഡൻസ് അസോസിയേഷൻ എക്സിക്യുട്ടീവ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. റോയൽ കോംപ്ളക്സിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് സി. കെ പത്മനാഭൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. അസോസിയേഷൻ്റെ പുതിയ ഓഫീസ് കെട്ടിടം വരുന്ന മാർച്ച് ഒന്നിന് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചു. ചാരിറ്റി പ്രവർത്തനം ശക്തിപ്പെടുത്താനുള്ള മാർഗനിർദ്ദേശം ജഗദീപ് കുഞ്ഞിപ്പുര വിശദീകരിച്ചു. - യോഗത്തിൽ കെ.സുജിത്ത് മാസ്റ്റർ, കെ.പീതാംബരൻ, റിട്ട. ക്യാപ്റ്റൻ രാജൻ. ഇബ്രാഹിം, ഭാസ്കരൻ മാസ്റ്റർ, ലബിഷ ,ബന്നി മാത്യു, വത്സലൻ എന്നിവർ സംസാരിച്ചു. പി.ടി. ദേവരാജൻ സ്വാഗതവും, ഷൈജ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post