സഹായ നിധി കൈമാറി
ചോമ്പാല പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരവെ അകാലത്തിൽ പൊലിഞ്ഞു പോയ സിവിൽ പോലീസ് ഓഫീസർ സന്തോഷ് പി യുടെ കുടുംബത്തിന് കോഴിക്കോട് റൂറൽ പോലീസ് അസോസീയേഷനും പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടന കൾ സംഘടനാംഗങ്ങളിൽ നിന്നും സ്വരൂപിച്ച സഹായ നിധി പുന്നോൽ യംങ്ങ് പൈനിയേഴ്സ് ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ കൈമാറി. KPOA ജില്ലാ സെക്രട്ടറി ശിവദാസൻ വി.പി അദ്ധ്യക്ഷത വഹിച്ചു. വടകര DySP സനിൽകുമാർ കെ, KPA സംസ്ഥാന പ്രസിഡൻ്റ് അഭിജിത്ത് ജി പി, ചോമ്പാല IPSHO സേതുനാഥ് എസ് ആർ, വളയം IPSHO അനിൽ കുമാർ, KPOA സംസ്ഥാന നിർവ്വാഹക സമിതി അംഗം മുഹമ്മദ് പുതുശ്ശേരി, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മെമ്പർ മിനി വി, എന്നിവർ സംസാരിച്ചു, സജിത്ത് പിടി സ്വാഗതവും വൈജ പി നന്ദിയും പ്രകാശിപ്പിച്ചു

Post a Comment