o *പൊതുമരാമത്ത് വകുപ്പ്: അസിസ്റ്റൻ്റ് എൻഞ്ചിനിയർ തസ്തികയിൽ നിയമനം, മാഹിയിൽ നിന്നു 3 പേർ*
Latest News


 

*പൊതുമരാമത്ത് വകുപ്പ്: അസിസ്റ്റൻ്റ് എൻഞ്ചിനിയർ തസ്തികയിൽ നിയമനം, മാഹിയിൽ നിന്നു 3 പേർ*

 *പൊതുമരാമത്ത് വകുപ്പ്:  അസിസ്റ്റൻ്റ് എൻഞ്ചിനിയർ തസ്തികയിൽ നിയമനം, മാഹിയിൽ നിന്നു 3 പേർ*



പുതുച്ചേരി പൊതു മരാമത്ത് വകുപ്പിൽ ഒഴിഞ്ഞു കിടന്നിരുന്ന 44 ഓളം അസിസ്റ്റൻ്റ് എൻഞ്ചിനീയർമാരുടെ തസ്തികയിലേക്ക് അർഹതപ്പെട്ട ജൂനിയർ എൻഞ്ചിനീയർമാർക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പുതുച്ചേരി PWD എൻഞ്ചിനീയേഴ്സ് അസോസിയേഷൻ ഉയർത്തിയ പ്രധാന ആവശ്യമായിരുന്നു. 35 വർഷത്തിലധികം സേവനം പൂർത്തിയാക്കിയിട്ടും സ്ഥാനക്കയറ്റം ലഭിക്കാതിരുന്ന സാഹചര്യമായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. വകുപ്പിന്റെ പുതിയ തീരുമാനത്തിലൂടെ മാഹിയിൽ നിന്നുള്ള മൂന്ന് ജൂനിയർ എൻഞ്ചിനീയർമാർക്ക് അസിസ്റ്റൻ്റ് എൻഞ്ചിനിയർമാരായി സ്ഥാനക്കയറ്റം ലഭിച്ചു. അബ്ദുൽ സലീം (ബിൽഡിംഗ് സബ് ഡിവിഷൻ, മാഹി), രാമദാസൻ (റോഡ്സ് & വാട്ടർ സപ്ലൈ സബ് ഡിവിഷൻ, മാഹി), അബ്ദുൾ നാസർ (സ്പെഷൽ ബിൽഡിംഗ്സ് സബ്ഡിവിഷൻ, പുതുച്ചേരി) എന്നിവിടങ്ങളിലാണ് ഇവർക്ക് നിയമനം ലഭിച്ചത്. പുതുച്ചേരിയിൽ വെച്ച് പ്രമോഷൻ ഉത്തരവുകൾ സ്പീക്കറുടെയും പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി എൻ.രംഗസാമി ഉദ്യോഗാർത്ഥികൾക്ക് കൈമാറി. 


Post a Comment

Previous Post Next Post