*അറിയിപ്പ്*
മാഹി കൃഷി വകുപ്പ് സസ്യ പുഷ്‌പപ്രദർശനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
പ്രദർശനത്തിനോടനുബന്ധിച്ചു നടത്തപെടുന്ന താഴെ കൊടുത്തിരിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കർഷകർ മാഹി കൃഷി വകുപ്പിൻ്റെ മാഹി ഓഫീസിൽ *12-12-2025* നു മുമ്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
1. ഗൃഹാലങ്കാരത്തോട്ടങ്ങൾ.
2. തെങ്ങിൻതോപ്പുകൾ.
3. മട്ടുപ്പാവ് കൃഷി
4. വാഴത്തോപ്പുകൾ
5. പച്ചക്കറിത്തോട്ടം
6. പാചക മത്സരം (സ്ത്രീകൾക്ക്)
7. പൂക്കള മത്സരം (7 പേര് ഉള്ള സ്ത്രീകളുടെ ഗ്രൂപ്പിന്)
8. പഴം പച്ചക്കറി കാർവിങ് (സ്ത്രീകൾക്ക്)
9. പുഷ്പാലങ്കാരം (സ്ത്രീകൾക്ക്)
ഗൃഹാലങ്കാരത്തോട്ടങ്ങൾ, തെങ്ങിൻത്തോപ്പുകൾ, മട്ടുപ്പാവ് കൃഷി, വാഴത്തോപ്പുകൾ, പച്ചക്കറിത്തോട്ടം മുതലായവയുടെ പരിശോധന 15.12.2025 (തിങ്കളാഴ്ച്ച) നടത്തുന്നതായിരിക്കും.
പാചക മത്സരം 16.12.2025 (ചൊവ്വാഴ്ച) സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിലും, പൂക്കള മത്സരം, പഴം പച്ചക്കറി കാർവിങ്, പുഷ്‌പാലങ്കാരം എന്നീ മത്സരങ്ങൾ 25.12.2025 (വ്യാഴാഴ്ച്ച ) ഫ്ലവർ ഷോ ഗ്രൗണ്ടിലും വെച്ചു നടത്തുന്നതായിരിക്കുമെന്ന്
കൃഷി കർഷക ക്ഷേമ ഡെപ്യൂട്ടി ഡയറക്‌ടർ അറിയിച്ചു.

Post a Comment