*കെ റെയിൽ അനുകൂലികൾക്ക് വോട്ടില്ല, കെ റെയിൽ വിരുദ്ധ ജനകീയ സമര സമിതി*
തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കെ റെയിൽ അനുകൂലികൾക്ക് വോട്ടില്ല എന്ന് പ്രഖ്യാപിച്ചു മുക്കാളിയിൽ കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമര സമിതി അഴിയൂർ മേഖല കമ്മിറ്റി നിൽപുസമരം നടത്തി.
കേരള സർക്കാർ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന വേളയിൽ സമരസമിതി കെ റെയിൽ അനുകൂലികൾക്ക് എതിരെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി പ്രവർത്തനം ആരംഭിച്ചു. സമരസമിതി അഴിയൂർ മേഖല കൺവിനർ ശ്രീ. ബാലകൃഷ്ണൻ പാമ്പള്ളി സ്വാഗതം പറഞ്ഞു. സമരസമിതി അഴിയൂർ മേഖല കമ്മിറ്റി ചെയർമാൻ ജനാബ് ചെറിയ കോയ തങ്ങൾ അദ്ധ്യക്ഷം വഹിച്ചു. സമരസമിതി വടകര താലൂക്ക് കൺവീനർ ശ്രീ. ടി.സി.രാമചന്ദ്രൻ നിൽപു സമരം ഉത്ഘാടനം ചെയ്തു.കെ റെയിൽ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുക, സമര സമിതിക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കുക, സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി ഇറക്കിയ ഗസറ്റ് വിജ്ഞാപനം റദ്ദ് ചെയ്യുക എന്നിവ നടപ്പിൽ വരുത്തുന്നത് വരെ ശക്തമായ സമരം തുടരുമെന്നും ഉത്ഘാടന പ്രസംഗത്തിൽ ശ്രീ.ടി.സി രാമചന്ദ്രൻ സൂചിപ്പിച്ചു. സർവ്വശ്രീ.പി.കെ.കോയ മാസ്റ്റർ, ഇക്ബാൽ അഴിയൂർ,രവീന്ദ്രൻ അമൃതം ഗമയ, മാലതി കൃഷ്ണൻ, സീമന്തിനി അഴിയൂർ, ബാലൻ മാണിക്കോത്ത്, മനോജൻ.സി.കെ, രാജൻ തീർത്ഥം എന്നിവർ നിൽപ്പു സമരത്തിന് നേതൃത്വം നൽകി.ശ്രീമതി.വിദ്യ ശശീന്ദ്രൻ നന്ദി പറഞ്ഞു.

Post a Comment