പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ ISRO സന്ദർശിച്ചു.
മാഹി : പന്തക്കൽ പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ തുമ്പ
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം(ISRO) സന്ദർശിച്ചു. പി എം ശ്രീ സ്കൂളുകൾക്കുള്ള ബഹിരാകാശ ഗവേഷണ കേന്ദ്ര സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് വിദ്യാർത്ഥികളുടെ സംഘം ബഹിരാകാശ ഗവേഷണ കേന്ദ്രം സന്ദർശിച്ചത്. റോക്കറ്റ് വിക്ഷേപണം നേരിൽ കാണാൻ കഴിഞ്ഞത് വിദ്യാർഥികൾക്ക് പ്രത്യേക അനുഭവമായി മാറി. സൗണ്ട് റോക്കറ്റ് വിക്ഷേപണമാണ് കുട്ടികൾ ദർശിച്ചത്. തുടർന്ന് കേരള നിയമസഭ, വിഴിഞ്ഞം തുറമുഖം, വിഴിഞ്ഞം ലെറ്റ് ഹൗസ്,മറ്റെൻ അക്വേറിയം തുടങ്ങിയ സ്ഥലങ്ങളും വിദ്യാർത്ഥികൾ സന്ദർശിച്ചു. വിവിധ ക്ലാസുകളിലെ നാല്പത്തിയഞ്ചോളം വിദ്യാർത്ഥികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
വൈസ് പ്രിൻസിപ്പൽ കെ ഷീബ, അധ്യാപികമാരായ റീഷ്മ കെ, ശ്രീബ എ എൻ, ഷീന കെ എന്നിവർ നേതൃത്വം നൽകി

Post a Comment