o അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഭാര്യയും ബിജെപിയിൽ ചേർന്നു
Latest News


 

അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഭാര്യയും ബിജെപിയിൽ ചേർന്നു



* അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഭാര്യയും ബിജെപിയിൽ ചേർന്നു




ശശിധരൻ തോട്ടത്തിലും, മഹിജ തോട്ടത്തിലും ബി.ജെ.പി അംഗത്വം സ്വീകരിച്ചു


*മഹിജ തോട്ടത്തിൽ 4 ആം വാർഡ്  ബി.ജെ.പി സ്ഥാനാർത്ഥിയായേക്കും


അഴിയൂർ :മുൻ അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കഴിഞ്ഞ 25 വർഷത്തിലേറെയായി അഴിയൂർ പഞ്ചായത്ത് വാർഡ് അംഗവുമായിരുന്ന ശശിധരൻ തോട്ടത്തിലും ഭാര്യ മഹിജ തോട്ടത്തിലും ബി.ജെ.പി അംഗത്വം സ്വീകരിച്ചു.

കഴിഞ്ഞ തവണ അഴിയൂർ പഞ്ചായത്തിൽ നാലാം വാർഡിൽ മത്സരിച്ച് ജയിച്ച്  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൂടിയായ ശശിധരൻ തോട്ടത്തിലും,

തുടർച്ചയായി 3 തവണ അഴിയൂർ മൂന്നാം വാർഡ് അംഗമായിരുന്ന മഹിജ തോട്ടത്തിലും

കഴിഞ്ഞ 25 വർഷത്തിലേറെയായി കോൺഗ്രസ്  സജീവ രാഷ്ട്രീയത്തിലും ജന സേവന രംഗത്തും നിറ സാന്നിധ്യവുമായിരുന്നു.


 മഹിജ തോട്ടത്തിൽ അഴിയൂർ പഞ്ചായത്തിൽ 4 ആം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സര രംഗത്തുണ്ടെന്നും ബി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കി.





Post a Comment

Previous Post Next Post