ബി എം എസ് പുതുച്ചേരി ഗവർണ്ണർക്ക് നിവേദനം നൽകി
മാഹി:നിരവധി വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മാഹിയിൽ 6 മസത്തോളമായി ലേബർ ഓഫീസർ ഇല്ലാതായിട്ട്. ഇത് കാരണം തൊഴിൽ മേഖലയിൽ ഉണ്ടായി കൊണ്ടിരിക്കുന്ന പരാതികൾക്ക് പരിഹാരം കാണാതെ കിടക്കുകയാണ് ആയതിനാൽ മാഹിയിൽലേബർ ഓഫീസറെ ഉടനെ നിയമി ക്കണമെന്ന് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഭാരതീയ മസ്ദൂർ സംഘം (BMS ) പുതുച്ചേരി ലഫ്.ഗവർണ്ണറോടാവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാഹിസന്ദർശനവേളയിലാണ് ലഫ്. ഗവർണ്ണർ കെ. കൈലാസനാഥന് നിവേദനം നൽകിയത്. മാഹി മേഖലയിൽ
പൊട്ടി പൊളിഞ്ഞ് കിടക്കുന്ന റോഡുകൾ ഉടനെ ഗതാഗതയോഗ്യമാക്കുക,
മാഹിയിൽ ഓട്ടോറിക്ഷ പർ മിറ്റ് അനുവദിക്കുക, മാഹി മേഖലയിലെ തെരുവ്നായ ശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഗവർണ്ണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു, മേഖല പ്രസിഡണ്ട് സത്യൻ ചാലക്കരയാണ് നിവേദനം നൽകിയത്. എ ദിനേശൻ, പി. പ്രഭീഷ് കുമാർ, മഗനീഷ് മഠത്തിൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു -
.jpg)
Post a Comment