*ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ : ഭാരതീയവിചാരകേന്ദ്രം*
സനാതന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ കാലോചിതമായി അവതരിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങൾ മതസ്പർദ്ധ കൊണ്ട് സംഘർഷഭരിതമായ വർത്തമാനലോകത്തിന് മരുമരുന്നാണെന്ന ഉപദേശത്തോടെ പി. പരമേശ്വർജി നമുക്ക് തന്ന രചനയാണ് ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന പുസ്തകം എന്ന് ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി വിലയിരുത്തി.
മാനുഷിക മൂല്യങ്ങൾക്ക് വേണ്ടിയും സാമൂഹിക മാറ്റങ്ങൾക്ക് വേണ്ടിയും നിലകൊള്ളുന്നവർ ശ്രീനാരായണഗുരുദേവന്റെ ഉത്ബോധനങ്ങളിൽ നിന്നും ധാരാളം കാര്യങ്ങൾ ഗാഡമായി ഗ്രഹിക്കേണ്ടതുണ്ട്. അതിലേക്ക് ഈ പുസ്തകം നമുക്ക് വെളിച്ചം തരുന്നു.
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സംഘടിപ്പിച്ച വായനാ സപ്താഹത്തിൽ മുന്നോട്ടുവച്ച പുസ്തകചർച്ചയിൽ പ്രകാശൻ ജനനി പ്രബന്ധം അവതരിപ്പിച്ചു.
കെ. പി. മനോജ് സ്വാഗതം പറഞ്ഞു. അഡ്വ. ബി. ഗോകുലൻ അധ്യക്ഷം വഹിച്ചു.
പി. ടി. ദേവരാജൻ, കെ. പി. വത്സരാജ്, ബി. വിജയൻ, അഡ്വ. കെ അശോകൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Post a Comment