എൻ സി സി കേഡറ്റുകൾ റാലി നടത്തി
ചൊക്ലി :6 കേരള ബറ്റാലിയൻ എൻ സി സി തലശ്ശേരിയുടെ കീഴിൽ ഉള്ള രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ സി സി കേഡറ്റുകൾ എൻ സി സി ദിനാചരണത്തിന്റെ ഭാഗമായി റാലി നടത്തി .പരിപാടിയുടെ ഉദ് ഘാടനം സ്കൂൾ ഹെഡ് മിസ്ട്രസ്സ് എൻ സ്‌മിത നിർവ്വ ഹിച്ചു .എൻ സി സി ഓഫീസർ ടി .പി .രാവിദ്ദ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എ .രചീഷ്,എസ് ആർ ജി കൺവീനർ പി .എം രജീഷ് സംസാരിച്ചു . റാലിയുടെ ഫ്ലാഗ് ഓഫ് കർമം സ്കൂൾ ഹെഡ് മിസ്ട്രസ്സ് എൻ സ്‌മിത നിർവ്വ ഹിച്ചു .റാലിയിൽ അൻപതോളം കേഡറ്റുകൾ പങ്കെടുത്തു .സ്‌കൂളിൽ നിന്ന് ആരംഭിച്ച റാലി ചൊക്ലി ടൗൺ വരെ പോയി സ്കൂളിൽ സമാപിച്ചു .
രാമവിലാസത്തിലെ എൻ സി സി കേഡറ്റുകളുടെ പ്രവർത്തനം അഭിമാ നകരവും മാതൃകാ പരവുമാണെന്ന് ഉദ് ഘാടന ഭാഷണത്തിൽ ഹെഡ് മിസ്ട്രസ്സ് അഭിപ്രായപ്പെട്ടു .

Post a Comment