ഇന്ദിരാഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു
മാഹി: ഇന്ത്യൻ നേഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമിറ്റിയുടെ നേതൃതത്തിൽ ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയും, നേഷണൽ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ 108 - മാത് ജന്മദിനം ആഘോഷിച്ചു. പ്രവർത്തകർ ഇന്ദിരാ ഗാന്ധിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ദേശിയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഇന്ദിരാജി ജന്മദിന സംഗമം പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.കെ ശ്രീജേഷ് ഉദ്ഘാടനം ചെയ്‌തു. ചെമ്പ്രവാർഡ് കോൺഗ്രസ് പ്രസിഡൻ്റ് ഭാസ്ക്കരൻ കുന്നുമ്മൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ മാഹി മേഖല യുത്ത് കോൺഗ്രസ് പ്രസിഡന്റ് അൻസിൽ അരവിന്ദ് ഇന്ദിരാ ഗാന്ധി ജന്മദിനത്തിൽ മുഖ്യഭാഷണം നടത്തി. മാഹി ബ്ലോക്ക് കോൺഗ്രസ് കമിറ്റി മെബർ എം.പി ശ്രീനിവാസൻ ദേശിയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചെമ്പ്ര വാർഡ് കമിറ്റി ജനറൽ സെക്രട്ടറി ജനാർദ്ദനൻ കെ പി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജേഷ് കുമാർ ചാമേരി, അജിതൻ സി, രാമചന്ദ്രൻ പി എന്നിവർ സംസാരിച്ചു. ഹരിദാസൻ പി, ശ്രിധരൻ സി, അജിത കുമാർ എന്നിവർപരിപാടിക്ക് നേതൃത്വം നൽകി. മധുര പലഹരങ്ങളും പഴങ്ങളും ജന്മദിന പരിപടിയിൽ വിതരണം ചെയ്തു.

Post a Comment