*വഴിയരികിൽ ചുറ്റും കാട് പിടിച്ച് അപകട ഭീഷണിയായി ട്രാൻസ്‌ഫോമർ*
*അധികൃതർ* *അനാസ്ഥ വെടിയുക*
*മുസ്ലിം ലീഗ്*
മാഹി:മാഹി പൂഴിത്തല ശ്രീകൃഷ്ണ ക്ഷേത്ര റോഡ് വഴിയരികിൽ ട്രാൻസ്ഫോമറിന് ചുറ്റും വള്ളികൾ പടർന്ന് കയറി കാട് മൂടി വൈദ്യുത കമ്പിയിൽ ചുറ്റിയ നിലയിലാണ് ഉള്ളത്
ദിനം പ്രതി നൂറ് കണക്കിന് വാഹനങ്ങളും കാൽ നട യാത്രക്കാരും സഞ്ചരിക്കുന്ന പി.കെ രാമൻ സ്കൂൾ ,മാഹി ഹോസ്പിറ്റൽ ,ശ്രീകൃഷ്ണ ക്ഷേത്രം പോകുന്ന ഇടവഴി വഴിയരികിലാണ് ട്രാൻസ്ഫോമർ സ്ഥിതി ചെയ്യുന്നത്
ഏത് സമയവും വലിയൊരു അപകട സംഭവിക്കാമെന്ന് നാട്ടുകാർ പറയുന്നു
ഒരു ദുരന്തത്തിന് കാത്ത് നിൽക്കാതെ ട്രാൻസ്‌ഫോമറിന് ചുറ്റുമുള്ള കാടുകൾ വെട്ടിത്തിളക്കണമെന്നും
അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടലുണ്ടാവണമെന്ന് മുസ്ലിം ലിഗ് മാഹി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു

Post a Comment