o പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
Latest News


 

പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

 പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.



കുറിച്ചിയിൽ :- ഐ.എൻ.ടി.യു.സി നേതാവും കോടിയേരി ബ്ലോക്ക് മുൻ കോൺഗ്രസ് വൈസ് പ്രസിഡന്റുമായിരുന്ന വി. ഹരീന്ദ്രന്റെ ഒൻപതാം ചരമ വാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ കുറിച്ചിയിലെ വസതിയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.


ന്യൂമാഹി മണ്ഡലം പ്രസിഡന്റ് 

വി കെ അനീഷ് ബാബു സ്വാഗതം ആശംസിച്ച ചടങ്ങിൽ കോടിയേരി ബ്ലോക്ക് പ്രസിഡന്റ് 

കെ ശശിധരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ 

വി. രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.


ഡി.സി.സി ജനറൽ സെക്രട്ടറി വി.സി പ്രസാദ്, ഐ.എൻ.ടി.യു.സി ന്യൂമാഹി മണ്ഡലം പ്രസിഡന്റ് 

സി സത്യനന്ദൻ ,

ദിവിത കെ.വി, 

കരിബിൽ സുനിൽ കുമാർ, 

സി പി 

പ്രസിൽ ബാബു, കൊടിയേരി മണ്ഡലം പ്രസിഡന്റ് പി ദിനേശൻ, പാറാൽ മണ്ഡലം പ്രസിഡന്റ് ടി.എം പവിത്രൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.


ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി ഷാനു പുന്നോൽ നന്ദി രേഖപ്പെടുത്തി.


ബൂത്ത് പ്രസിഡന്റ് 

കെ ടി ഉല്ലാസ്, സുരേന്ദ്രൻ സി, കുന്നോത്ത് പുരുഷോത്തമൻ, 

കെ ടി പവിത്രൻ കരിമ്പിൽ അശോകൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Post a Comment

Previous Post Next Post