o താനൊരിക്കലും എഴുതാനുദ്ദേശിക്കാത്ത കവിതകൾ" ഷാർജയിൽ പ്രകാശനം ചെയ്തു
Latest News


 

താനൊരിക്കലും എഴുതാനുദ്ദേശിക്കാത്ത കവിതകൾ" ഷാർജയിൽ പ്രകാശനം ചെയ്തു

 *അഴിയൂർ സ്വദേശിനിയായ 10-ാം ക്ളാസുകാരിയുടെ ആദ്യ ഇംഗ്ളീഷ് കവിതാ സമാഹാരമായ "താനൊരിക്കലും എഴുതാനുദ്ദേശിക്കാത്ത കവിതകൾ" ഷാർജയിൽ  പ്രകാശനം ചെയ്തു* 



അഴിയൂർ: റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗം പഴയ വില്ലേജ് ഓഫീസിന് സമീപത്തെ "ആയിഷുമ്മ"യിലെ സാജിദിൻ്റെയും, ഹർഷിദ സാജിദിൻ്റെയും മകൾ പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇൻ്റൺ നാഷണൽ സ്കൂളിലെ പത്താം ക്ളാസുകാരി ലൈബ സീനത്ത് എഴുതിയ   തൻ്റെ ആദ്യ ഇംഗ്ളീഷ് കവിതാ സമാഹാരമായ The Poems I Never Ment to write 

("താനൊരിക്കലും എഴുതാനുദ്ദേശിക്കാത്ത കവിതകൾ")

ആണ് ഷാർജ പുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്തത്.

7ാം ക്ളാസ് മുതൽ എഴുതിയ 40 ഓളം കവിതകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ലിപി പബ്ളിക്കേഷനാണ് പ്രസാധകർ പുറത്തിറക്കിയത്

മാതാപിതാക്കളോടൊപ്പമാണ്  ലൈബ ഷാർജയിലെത്തിയത്.


മാഹിയിലെ കാർണിവൽ ഹോംസ് നടത്തുന്ന റഫീക്കിൻ്റെ സഹോദരി പുത്രി കൂടിയാണ് ലൈബ

Post a Comment

Previous Post Next Post