o സബർമതി ഫുഡ്‌ ഫെസ്റ്റിൽ രക്തദാന ബോധവൽക്കരണം നടന്നു.*
Latest News


 

സബർമതി ഫുഡ്‌ ഫെസ്റ്റിൽ രക്തദാന ബോധവൽക്കരണം നടന്നു.*

 *സബർമതി ഫുഡ്‌ ഫെസ്റ്റിൽ രക്തദാന ബോധവൽക്കരണം നടന്നു.*



*മാഹി:സബർമതി മെഗാ ഫുഡ് ഫെസ്റ്റിൽ ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ രക്തദാന ബോധവൽക്കരണവും,രക്തദാനത്തിന് സന്നദ്ധരായവരുടെ ഡാറ്റാ കലക്ഷനും നടന്നു. ബോധവൽക്കരണ പരിപാടിയുടെ പോസ്റ്റർ മാഹി സബ് ഇൻസ്പെക്ടർ റെനിൽകുമാർ, കെ ഇ പർവീസിന് നൽകി ഉദ്ഘാടനം ചെയ്തു. പി പി റിയാസ് മാഹി, ഷംസീർ പരിയാട്ട്,സനൂബ് അഷ്റഫ്, ഫുഹാദ്, ഷുഫൈസ് മഞ്ചക്കൽ എന്നിവരും, ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് ക്യാമ്പസ് വിങ് പ്രവർത്തകരായ ജാസിഫ് മഞ്ചക്കൽ, റഹ്മാൻ മഞ്ചക്കൽ, മുഹമ്മദ് സൈദ് മഞ്ചക്കൽ എന്നിവർ നേതൃത്വം നൽകി.*


*ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് രക്തദാനത്തെ കുറിച്ചുള്ള ക്വിസ് മത്സരം നടന്നു, മത്സരങ്ങൾ ബി ഡി കെ സംസ്ഥാന ജോ : സിക്രട്ടറി ഫസൽ ചാലാടും, ബി ഡി കെ മെമ്പറും മാഹി ബ്ലഡ് ബാങ്ക് കൗൺസിലറുമായ ഉണ്ണികൃഷകൻ വിജയറാമും ചേർന്ന്  നിയന്ത്രിച്ചു. വിജയികൾക്ക് ഹെക്സാ സൂപ്പർ മാർക്കറ്റ് പെരിങ്ങാടിയും, മെഡിനോ ലാബും ചേർന്നാണ് സമ്മാനങ്ങൾ  നൽകുന്നത്.*

Post a Comment

Previous Post Next Post