അഴിയൂരിൽ ജനകീയ മുന്നണി വികസന ജാഥ നടത്തി
അഴിയൂർ:വളരണം അഴിയൂർ തുടരണം ജനകീയ മുന്നണി എന്ന സന്ദേശവുമായി യു ഡി എഫ് ആർ എം പി നേതൃത്വത്തിലുള്ള ജനകീയ മുന്നണി അഴിയൂർ മണ്ഡലം കമ്മിറ്റി നടത്തുന്ന ജനകീയ വികസന ജാഥയ്ക്ക് ചോമ്പാൽ ഹാർബറിൽ തുടക്കി. 50 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പഞ്ചായത്തിൽ നടപ്പിലാക്കിയതായി ജാഥ ക്യാപ്റ്റൻ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ പറഞ്ഞു. മുന്നണി ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ ടി സി രാമചന്ദ്രൻ , കോൺഗ്രസ്സ് അഴിയൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് വി കെ അനിൽകുമാർ , ആർ എം പി ഒഞ്ചിയം എരിയ കമ്മിറ്റി അംഗം. മോനാച്ചി ദാസ്ക്കരൻ , കേരള കോൺഗ്രസ്സ് (ജേക്കബ്ബ്) ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് ചോമ്പാല , മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് കാസിം നെല്ലോളി അനുഷ ആനന്ദ സദനം,, യു എ റഹീം, കെ പി വിജയൻ , ഇ ടി അയ്യൂബ്, , പി പി ഇസ്മായിൽ,
സി സുഗതൻ ,കെ പി രവീന്ദ്രൻ , വി പി പ്രകാശൻ , സോമൻ കൊളരാട് തെരു, പി കെ കോയ , കവിത അനിൽ കുമാർ .എന്നിവർ സംസാരിച്ചു. ജാഥയ്ക്ക് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്വികരണം നൽകി.

Post a Comment