o അഴിയൂർ ഗ്രാമ പഞ്ചായത്ത്‌; ഒന്നാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി എസ്‌.ഡി.പി.ഐ
Latest News


 

അഴിയൂർ ഗ്രാമ പഞ്ചായത്ത്‌; ഒന്നാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി എസ്‌.ഡി.പി.ഐ

 അഴിയൂർ ഗ്രാമ പഞ്ചായത്ത്‌; ഒന്നാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി എസ്‌.ഡി.പി.ഐ



അഴിയൂർ ഗ്രാമ പഞ്ചായത്ത്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ജനവിധി തേടുന്ന എസ്‌.ഡി.പി.ഐയുടെ ഒന്നാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം വിവിധ വാർഡുകളിൽ നടന്ന  കൺവെൻഷനിൽ  പ്രഖ്യാപിച്ചു.


വാർഡ് 1 പൂഴിത്തല സ്ഥാനാർത്ഥി പ്രഖ്യാപനകൺവെൻഷനും തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ്,വാർഡ് 18 അണ്ടി കമ്പനി,വാർഡ് 20 അഞ്ചാംപീടിക  എന്നീ സ്ഥലങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനകൺവെൻഷനും തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മുസ്തഫ കൊമ്മേരി,വാർഡ് 14 ചോമ്പാൽ ഹാർബർ വാർഡിന്റെ കൺവൻഷൻ ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ ജലീൽ സഖാഫി എന്നിവർ ഉദ്ഘാടനം ചെയ്തു.


വാർഡ് 1 പൂഴിത്തലയിൽ സാലിം പുനത്തിലും,വാർഡ് 14 ചോമ്പാൽ ഹാർബറിൽ ഷംസീർ ചോമ്പാലയും,വാർഡ് 18 അണ്ടി കമ്പനി റാജിഷ ഷെജീറിനെയും, വാർഡ് 20 അഞ്ചാംപീടികയിൽ സബാദ് വി പി യെയും എസ്ഡിപിഐ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു.


"അവകാശങ്ങൾ അർഹരിയിലേക്ക്,

അഴിമതിയില്ലാത്ത വികസനത്തിന്"

എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്ഡിപിഐ സ്ഥാനാർത്ഥികൾ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്.


വിവിധ വാർഡുകളിൽ നടന്ന കൺവെൻഷനുകൾ സൈനുദ്ദീൻ എകെ,റഫീക്ക് തങ്ങൾ,സിയാദ് ഇസി,അഷറഫ് ചോമ്പാല എന്നിവർ അധ്യക്ഷത വഹിച്ചു ജില്ലാ ട്രഷറർ നാസർ മാസ്റ്റർ,നിയോജകമണ്ഡലം സെക്രട്ടറി ബഷീർ കെകെ,നിയോജകമണ്ഡലം ട്രഷറർ സജീർ വള്ളികാട്,ലോക്കൽ ബോഡി ഇൻ ചാർജ് ഇസ്മായിൽ കമ്മന,പഞ്ചായത്ത് പ്രസിഡൻ്റ് സമീർ കുഞ്ഞിപ്പള്ളി,സെക്രട്ടറി മനാഫ് കുഞ്ഞിപ്പള്ളി,ജോ സെക്രട്ടറി സമ്രം എബി,സീനത്ത് ബഷീർ എന്നിവർ സംസാരിച്ചു,അൻസാർ യാസർ,റമീസ് ബാബരി,മൻഷൂദ് ഇ സി,ഷഹീർ എന്നിവർ സ്വാഗതവും പറഞ്ഞു.

Post a Comment

Previous Post Next Post