കുപ്രസിദ്ധ വാഹന മോഷണ കേസ് പ്രതി പിടിയിൽ
അഴിയൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഹിമാലയ ബുള്ളറ്റ് കളവ് ചെയ്തു കൊണ്ടു പോയ പ്രതി ചോമ്പാല പോലീസ് പിടിയിലായി. കാസർകോഡ് പനയാൽ സ്വദേശി ചേർക്കപ്പാറ ഹസ്ന മൻസിലിൽ ഇബ്രാഹിം ബാദുഷ (27) ആണ് പിടിയിലായത്. ചോമ്പാല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പക്ടർ ടി സുനിൽ കുമാറിൻ്റെ അന്വേഷണത്തിനിടയിൽ കളവ് ചെയ്ത ബുള്ളറ്റ് കാസർകോഡ് ജില്ലയിൽ ഓടിച്ചു പോകുന്ന ദൃശ്യം എ ഐ ക്യാമറയിൽ പതിഞ്ഞത് ശ്രദ്ധയിൽപ്പെടുകയായിരുന്നു
പ്രതിയെ പിടികൂടുന്നതിനായി വടകര ഡി വെ എസ് പി ഉമേഷ് എയുടെ നിർദ്ദേശപ്രകാരം ഡി വെ എസ് പി സ്ക്വാഡ് അംഗങ്ങളായ എസ് ഐ മനോജ് രാമത്ത് , എ എസ് ഐ ഷാജി വി. വി, ചോമ്പാല സി പി ഒ രാഗേഷ് കെ.പി എന്നിവർ കാഞ്ഞങ്ങാട് വെച്ച് ബുള്ളറ്റുമായി വന്ന പ്രതിയെ സാഹസികമായി പിടികൂടി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സമാന രീതിയിൽ നിരവധി വാഹനങ്ങൾ കളവ് ചെയ്ത കേസിലും നിരവധി കളവ് കേസിലെയും പ്രതിയാണ് ഇബ്രാഹിം ബാദുഷ

Post a Comment