o രേഖകളില്ലാതെ കിടക്കുന്ന സാമ്പത്തിക ആസ്തി തീർപ്പാക്കൽ മാഹിയിൽ ക്യാമ്പ് നടത്തി
Latest News


 

രേഖകളില്ലാതെ കിടക്കുന്ന സാമ്പത്തിക ആസ്തി തീർപ്പാക്കൽ മാഹിയിൽ ക്യാമ്പ് നടത്തി

 *രേഖകളില്ലാതെ കിടക്കുന്ന സാമ്പത്തിക ആസ്തി തീർപ്പാക്കൽ മാഹിയിൽ ക്യാമ്പ് നടത്തി*



രേഖകൾ നൽകാനാവാതെ ബാങ്കുകളിലും ഇൻഷൂറൻസ് കമ്പനികളിലും കെട്ടികിടക്കുന്ന

കൈവശമില്ലാത്ത സാമ്പത്തിക ആസ്തികളുടെ തീർപ്പാക്കലിനായുള്ള ക്യാമ്പ് മാഹിയിൽ സംഘടിപ്പിച്ചു. ദേശീയതലത്തിൽ നടന്നു വരുന്ന കാമ്പയിന്റെ ഭാഗമായി  കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിന്റെ നിർദ്ദേശാനുസരണം ഇന്ത്യൻ ബാങ്കിന്റെ നേതൃത്വത്തിലാണ് മാഹിയിൽ മെഗാ ക്യാമ്പ് സംഘടിപ്പിച്ചത്.

മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്ബിഐ, കാനറ ബാങ്ക്, യൂണിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, പുതുവൈ ഗ്രാമ ബാങ്ക് തുടങ്ങിയ ബാങ്കുകളും എൽഐസി, ന്യൂ ഇന്ത്യ അഷ്വറൻസ് തുടങ്ങിയ ഇൻഷുറൻസ് കമ്പനികളുടെയും ഉപഭോക്താക്കൾക്കായി സ്റ്റാളുകൾ സജ്ജീകരിച്ച് സേവനങ്ങൾ നൽകി. അർഹതപ്പെട്ട 20 ഓളം അവകാശികൾക്ക് ക്യാമ്പിൽ വെച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ബാങ്കുകളുടെ ക്ലെയിം തീർപ്പാക്കൽ നടപടികളെക്കുറിച്ച് ഇന്ത്യൻ ബാങ്ക് കോഴിക്കോട് സോണൽ ഓഫീസർ ലതീഷ്, എൽഐസി മാനേജർ നിഷ, മാഹി ഇന്ത്യൻ ബാങ്ക് മാനേജർ ശ്രീജിത്ത് മോഹൻ സംസാരിച്ചു.


Post a Comment

Previous Post Next Post