*കേബിൾ ടിവി ഓഫീസ് മാലിന്യം കണ്ടൽക്കാട്ടിൽ 15000 രൂപ പിഴ*
ചൊക്ലി പഞ്ചായത്തിലെ കവിയൂർ മങ്ങാട് തോടിന് സമീപം തള്ളിയ മാലിന്യം നാട്ടൊരുമ കേബിൾ ടിവി നെറ്റ്‌വർക്ക് ഓഫീസുമായി ബന്ധപ്പെട്ടതാണെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തി. പത്രവാർത്തയെ തുടർന്ന് സ്ഥലത്തെത്തിയ സ്ക്വാഡ് മാലിന്യത്തിൽ നിന്ന് നാട്ടൊരുമ കേബിൾ ടിവി ഓഫീസിലെ വൗച്ചർ ,ബില്ല് ,ജീവനക്കാരുടെ ചികിത്സ സംബന്ധിച്ച രേഖകൾ, ഹരികൃഷ്ണൻ എൻ കെ . എന്നവരുടെ ചികിത്സാ രേഖകൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ, കേരളാ വിഷൻ ബ്രോഡ്ബാൻ്റ് ചാനലിന്റെ പരസ്യ ബോർഡുകൾ എന്നിവയാണ് തെളിവായി കണ്ടെത്തിയത്. മാലിന്യങ്ങൾ തരം തിരിക്കാതെ അനധികൃത ഏജൻസിക്ക് നൽകിയതിനും, പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിനും പഞ്ചായത്തീരാജ് ആക്ട് 219 (എ സി ) ,219 (എൻ) എന്നീ വകുപ്പുകൾ പ്രകാരം 15000 രൂപ പിഴ ചുമത്തി. പകുതിയിലേറെ മാലിന്യം ജലസ്രോതസായ കണ്ടൽക്കാട്ടിൽ നിക്ഷേപിച്ചത് കൊണ്ട് പഞ്ചായത്തീരാജ് ആക്ട് 219 (എസ്)പ്രകാരം ഇദ്ദേഹത്തിൻ്റെ പേരിൽ നിയമ നടപടികൾ കൈക്കൊള്ളാനും ചൊക്ലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നിർദ്ദേശം നൽകി. തള്ളിയ മാലിന്യം ഇദ്ദേഹം സ്വന്തം ചെലവിൽ നീക്കം ചെയ്ത് തരംതിരിച്ച് സംസ്കരണത്തിനായി നൽകേണ്ടതാണ്.അല്ലാത്തപക്ഷം മാലിന്യം പഞ്ചായത്ത് നീക്കം ചെയ്യേണ്ടതും ചെലവാകുന്ന തുക ടിയാനിൽ നിന്നും വസൂൽ ആക്കേണ്ടതുമാണ്. പരിശോധനയിൽ എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ ആർ, അജയകുമാർ,എൽനാ ജോസഫ്, പ്രവീൺ പി എസ്, വി.ഇ.ഒ .ഷിബിൻ എന്നിവർ പങ്കെടുത്തു.

Post a Comment