സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജും റാപ്പോർട്ട് ഫൗണ്ടേഷനും സംയുക്തമായി ധർമടം മീത്തലപീടികയിൽ സ്നേഹകൂടിലുള്ള അമ്മമാർക്ക് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പ്രശാന്ത് മൂർകോത്ത് സ്വാഗതം പറഞ്ഞു, മെഡിക്കൽ ഡെപ്യൂട്ടി സുപ്രണ്ട് ഡോ. ശിവരാമ കൃഷ്ണ അധ്യക്ഷത വഹിച്ചു.
നോവലിസ്റ്റ് രാജലക്ഷ്മി സി കെ ഉദ്ഘാടനം ചെയ്തു.
ഉസീബ് ഉമ്മലിൽ മുഖ്യാതിഥിയായി, എം പി അരവിന്ദാക്ഷൻ, പ്രശാന്ത് പി കീചിലോട്ട്, ഡോ. അഭിലാഷ്, ശ്രീനിവാസൻ, സന്തോഷ് കുമാർ, എന്നിവർ പങ്കെടുത്തു, പരിപാടിയിൽ അമ്മമാർക്കുള്ള വസ്ത്രങ്ങൾ വിതരണം ചെയ്തു, സംഗീതവിരുന്നും സംഘടിപ്പിച്ചു, ദീപ്ന നന്ദി പറഞ്ഞു

Post a Comment