o മാഹിയിൽ പുതുചേരി വിമോചന ദിനം സമുചിതമായി ആഘോഷിച്ചു
Latest News


 

മാഹിയിൽ പുതുചേരി വിമോചന ദിനം സമുചിതമായി ആഘോഷിച്ചു

 മാഹിയിൽ പുതുചേരി വിമോചന ദിനം സമുചിതമായി ആഘോഷിച്ചു





മാഹി :മാഹിയിൽ പുതുചേരി വിമോചന ദിനം സമുചിതമായി ആഘോഷിച്ചു. പുതുച്ചേരി കൃഷി വകുപ്പ് മന്ത്രി  സി. ജയകുമാർ രാവിലെ 9 ന് മാഹി കോളേജ് ഗ്രൗണ്ടിൽ പതാക  ഉയർത്തി. 

തുടർന്ന് മന്ത്രി പരേഡ് സെല്യൂട്ട് സ്വീകരിച്ചു.പുതുച്ചേരി ആംഡ് പോലീസ്, പുതുച്ചേരി സിവിൽ പോലീസ്, ഇന്ത്യൻ റിസർവ്വ് ബറ്റാലിയൻ, മാഹിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പരേഡിൽ അണിചേർന്നു. മാഹി സി.ഐ പി എ അനിൽ കുമാർ  പരേഡ് നയിച്ചു. 

തുടർന്ന് സ്കൂൾ വിദ്യാർത്ഥിളുടെ കൾച്ചറൽ പ്രോഗ്രാം അരങ്ങേറി

മാഹി റീജിയണൽ  അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ, മാഹി എസ്. പി. ഡോ.വിനയ് കുമാർ ഗാഡ്ഗെ , പുതുച്ചേരി  മുൻ അഭ്യന്തരമന്ത്രി ഇ വത്സരാജ്, മാഹി മുൻ എം എൽ എ ഡോ വി രാമചന്ദ്രൻ മാസ്റ്റർ  ,എന്നീ വിശിഷ്ട  വ്യക്തികൾ  സന്നിഹിതരായിരുന്നു


തുടർന്ന് മന്ത്രി  ടാഗോർ പാർക്കിലെ വിമോചന പോരാളികളുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പ്പാർച്ചനയു നടത്തി






































Post a Comment

Previous Post Next Post