വിജയദശമി ആഘോഷിച്ചു
മാഹി:ശ്രീഹരീശ്വര ക്ഷേത്രം മുണ്ടോക്ക്, മാഹി വിജയദശമി സമുചിതമായി ആഘോഷിച്ചു.
നിരവധി പിഞ്ചുകുഞ്ഞുങ്ങൾ ആദ്യാക്ഷരം നുകരാൻ ക്ഷേത്രസന്നിധിയിൽ എത്തി. ക്ഷേത്രം മേൽശാന്തി മണിലാൽ അവർകൾ മുഖ്യകാർമികത്വം വഹിച്ചു.
ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്ന മുഴുവൻ ഭക്തജനങ്ങളും പൂജാകർമ്മങ്ങളിൽ പങ്കുകൊള്ളുകയും ദേവി സ്തുതികൾ ആലപിച്ചുകൊണ്ട് ഈ ദിനം ധന്യമാക്കുകയുണ്ടായി.ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് കെ പി അശോക് ,ജനറൽ സെക്രട്ടറി ഉത്തമരാജ് മാഹി ,വൈസ് പ്രസിഡൻറ് ആനന്ദ് സി എച്ച് ഇ, ട്രഷറർ അജിത്ത് കുമാർ കേളോത്ത്
മറ്റ് ഭാരവാഹികളായിട്ടുള്ള സുനിത്ത്,ആദർശ് കാഞ്ചന, ബീന തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment